Friday, April 6, 2012

                                             സ്വാതന്ത്ര്യം മനുഷ്യനോ മതത്തിനോ?
സഞ്ചാരസ്വാന്ത്ര്യം മൌലികാവകാശമാണ്.അത് സംരക്ഷിക്കാനാണ് നിയമവും കോടതിയും മറ്റും.എം.വി.ജയരാജനെ ശിക്ഷിച്ചതും പൊങ്കാലയോടനുബന്ധിച്ച് മാർഗതടസ്സമുണ്ടാക്കി യവർക്കെതിരെ കേസെടുത്തതും(എന്നിട്ട് ആ നടപടിയെടുത്തവരെ, കോടതിയെയും അവഹേളിച്ചുകൊണ്ട് സസ്പ്പെന്റ് ചെയ്തെന്നത് വേറെ കാര്യം) ഈ മൌലികാവകാശ സംരക്ഷണത്തിനാണ്.

 എന്നാൽ, പൊതുജനങ്ങൾക്കും പ്രവർത്തകർക്കും ബാധകമായ ഈ വ്യവസ്ഥ മതങ്ങൾക്ക് ഇവിടെ ബാധകമല്ലെന്നാണ് കാണുന്നത്. ഇക്കാര്യത്തിൽ നിയമവ്യസ്ഥയ്ക്കും കോടതിക്കും ഇവിടത്തെ സർക്കാറ്‌ പുല്ലുവിലയാണ് നൽകുന്നതെന്ന് മുൻസൂചിപ്പിച്ച സസ്പ്പെൻഷൻ വ്യക്തമാക്കി. ഇന്ന് കേരളത്തിലെ നഗരവീഥികളിൽ നടന്ന ‘പീഡാനുഭവയാത്ര‘ അത് ഒരിക്കൽക്കൂടി ഉറപ്പിക്കുക യായിരുന്നു. പൊതുനിരത്തുകളിലൂടെ യാത്രചെയ്യുന്നവരെയെല്ലാം തടസ്സപ്പെടുത്തിക്കൊണ്ട് മണിക്കൂറുകളോളം അവിടങ്ങളെ മതാന്ധത കയ്യേറി.
തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടുമുന്നിലാണ് ഇത് അരങ്ങേറിയത്. പോലീസ് അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തിലെ ഈ ഗുരുതരമായ വീഴ്ചയ്ക്ക് മകുടം ചാർത്തുന്നതായിരുന്നു ഗതാഗതപരിപാലനത്തിലെ വീഴ്ചയും. വാഹനങ്ങളെ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ഒരു ശ്രമവും അവിടെ യുണ്ടായില്ല.

ശരിക്കും ദു:ഖവെള്ളിയാഴ്ച തന്നെ, ജനത്തിന്! അതങ്ങനെതന്നെയാകണമെന്ന് ഒരേ നിർബന്ധം; പള്ളിക്കും, ഭരണകൂടത്തിനും.