Wednesday, January 9, 2013

സമരത്തിന്റെ ധാർമികത

അധ്യാപകരെല്ലാം അവരുടെ ഇ-മെയിൽ വിലാസം ഉണ്ടാക്കിനൽകണമെന്ന് പലതവണ
അഭ്യർഥിച്ച് പരാജയപ്പെട്ട് പിന്നീട് അതിന് അന്ത്യശാസനം നൽകേണ്ട് അനുഭവം
സംസ്കൃത സർവകലാശാലയിൽ എനിക്കുണ്ടായിട്ടുണ്ട്.
അധ്യാപകരെല്ലാം(ജീവനക്കാരും; സമൂഹത്തിലെ മറ്റു വിഭാഗങ്ങളെപ്പോലെ തന്നെ)
പൂർണമായും അവരുടെ കർത്തവ്യം നിർവഹിക്കുന്നുട് എന്ന് ഒരു മുൻ
സംഘടനാപ്രവർത്തകനെന്ന നിലയിൽപ്പോലും അവകാശപ്പെടുന്നില്ല.
എന്നാൽ ഇന്നുവരെ നടന്നിട്ടുള്ളതിലും വച്ച് ഏറ്റവും ധാർമികമായ
സമരമാണിതെന്ന്, ഒട്ടനവധി സമരങ്ങളിൽ പങ്കെടുക്കുകയും മുൻ കയെടുക്കുകയും
ചെയ്ത ഒരാളെന്ന നിലയിൽ ഞാനുറപ്പിച്ചുപറയുന്നു. നിങ്ങൾക്ക് നഷ്ടമൊന്നും
വരില്ല, ഇനി വരാൻ പോകുന്നവരുടെ കാര്യം നിങ്ങളെന്തിന് നോക്കുന്നു എന്ന്
ചോദിക്കുന്ന ഭരണാധികാരികളോട്, വരാൻ പോകുന്നവരുടെ കാര്യമാണ് സ്വന്തം
നേട്ടങ്ങളെക്കാൾ ഞങ്ങൾക്ക് പ്രധാനം, നാളത്തെ നാടാണ് നാം ഇന്നിനെക്കാൾ
നോക്കേണ്ടത് എന്ന് പറയാൺ ഒരാളുണ്ടെങ്കിൽ അയാളുടെ കൂടെ നിൽക്കാൻ നാം
ബാധ്യസ്ഥരാണ്. സങ്കുചിതരാഷ്ട്രീയം അതിനെ മലിനമാക്കരുത്.