Monday, July 15, 2013

മോദിയുടെ ‘വിദ്യാഭ്യാസം’

കേരളത്തിലെ ഈഴവരെ തന്റെ സ്വാർഥലക്ഷ്യങ്ങൾക്കായി കൈയിലെടുക്കാമെന്ന
വ്യാമോഹത്തിലായാലും, വംശഹത്യാനായകൻ നരേന്ദ്രമോദിക്ക് ഈയിടെ ചില
‘വെളിവുക’ളുണ്ടായി. വിദ്യാഭ്യാസകാര്യത്തിൽ കേരളം അനുകരണീയമായ മാതൃകയാണ്.
ശ്രീ നാരായണഗുരുവിനെപ്പോലുള്ള മഹാന്മാരാണ് അതിന് വഴി വച്ചത്. സർക്കാരുകൾ
ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല...................
സ്വന്തമായ കണ്ടകങ്ങൾ എവിടെയെല്ലാമാണ് വിതറേണ്ടതെന്ന് മോദിക്ക് നല്ലനിശ്ചയമുണ്ട്.
നാരായണഗുരുവും ക്രൈസ്തവമിഷണറിമാരും (തികച്ചും അധിനിവേശപരമായ
ലക്ഷ്യങ്ങളോടെയാണെങ്കിലും) മറ്റും തുടങ്ങിയ ആധുനിക
വിദ്യാഭ്യാസപരിശ്രമങ്ങൾക്ക് അടിത്തറയുറപ്പിക്കുകയും അതിനെ
നിരന്തരവികാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തത് കേരളത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസരംഗത്തെ
അധിനിവേശപരവും ആധിപത്യപരവുമായ പ്രവണതകൾക്കെതിരെ ധീരമായ നിലപാടെടുക്കുകയും
അതിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ആ
മന്ത്രിസഭയെ കോൺഗ്രസ് പിരിച്ചുവിട്ടത് ചരിത്രം. പക്ഷേ ആ ചരിത്രം
മറ്റൊന്ന് കൂടി പറയുന്നുണ്ട്: പിന്നീട് വന്ന വലതുപക്ഷസർക്കാരുകൾക്ക്
പോലും വിദ്യാഭ്യാസരംഗത്ത് തിച്ചും നിഷേധപരമായ സമീപനം
സ്വീകരിക്കാനാവാത്തവിധം ബലിഷ്ഠമായിരുന്നു ആ അടിത്തറ.
ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്. ഇപ്പോൾ പ്രത്യേകമായ
ആവശ്യത്തിനുവേണ്ടി നാരായണഗുരുവിനെ കഷ്ടപ്പെട്ടുപഠിക്കാൻ തുനിഞ്ഞ മോദി
ഇക്കാര്യങ്ങളൊന്നും കാണാത്തതല്ല.എന്നാൽ യാഥാർഥ്യം ഇങ്ങനെയുള്ളവർക്ക്
എപ്പോഴും കയ്ക്കും. പക്ഷേ, ഇവിടെ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്നവർ
മോദിയെ മോടി പിടിപ്പിക്കാനൊരുങ്ങിയാൽ........